സാനിറ്ററി നാപ്കിനിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ യാത്രക്കാരൻ പിടിയിൽ

0

കൊച്ചി: നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. സാനിറ്ററി നാപ്കിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്.

റിയാദിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇന്ന് കസ്റ്റംസ് പിടിച്ചത് 582.64 ഗ്രാം സ്വർണമാണ്. ഇതിന് 30 ലക്ഷത്തോളം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.

Leave a Reply