ഇല്ലിത്തോട് പുല്ലൻ വീട്ടിൽ ഷെൽജോ ഫ്രാൻസിൽ നിന്നുള്ള എറിക് സ്കിമിറ്റിനെ മിന്നു ചാർത്തി

0

ഇല്ലിത്തോട് പുല്ലൻ വീട്ടിൽ ഷെൽജോ ഫ്രാൻസിൽ നിന്നുള്ള എറിക് സ്കിമിറ്റിനെ മിന്നു ചാർത്തി. ഷെൽജോയുടെ ഇല്ലിത്തോടുള്ള വീട്ടിൽ കേരളീയരീതിയിലായിരുന്നു വിവാഹച്ചടങ്ങുകൾ. ഫ്രാൻസിൽനിന്നുള്ള പത്തുപേർ വിവാഹത്തിനെത്തിയിരുന്നു. നേരത്തേ, ഫ്രാൻസിലെ ദേവാലയത്തിൽ ക്രിസ്തീയ ആചാരപ്രകാരം വിവാഹം നടത്തിയിരുന്നു.

13 വർഷം മുൻപ് യു.കെ.യിൽ പഠനത്തിനു പോയ ഷെൽജോ, എട്ടുവർഷം മുൻപാണ് അബ്‌ക്രോമിബു എന്ന കമ്പനിയിൽ സെയിൽസ് മാനേജരായത്. താമസസ്ഥലത്തിനടുത്തുവച്ചാണ് എറിക് സ്കിമിറ്റുമായി പരിചയത്തിലാകുന്നത്. സ്കോട്ട്‌ലൻഡിലെ ഇലക്‌ട്രോണിക്സ് കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവായിരുന്നു അവർ. ഓഗസ്റ്റിൽ ഇരുവരും കേരളത്തിലെത്തിയിരുന്നു. ഇവിടത്തെ സംസ്കാരവും പ്രകൃതിയും ജീവിതസാഹചര്യങ്ങളും ഇഷ്ടപ്പെട്ട അവർ, ഷെൽജോയുടെ മാതാപിതാക്കളെ വിവാഹ താത്പര്യം അറിയിച്ചു. ഫ്രാൻസിലെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും പിന്നീട് വഴങ്ങി. തുടർന്ന് അവിടെ ദേവാലയത്തിൽ വിവാഹം നടത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here