തടവുകാരുടെ എണ്ണം കൂടുകയും ഉദ്യോഗസ്ഥരുടെ എണ്ണം കുറയുകയും ചെയ്തതോടെ ജയിലുകളിൽ ഉദ്യോഗസ്ഥർക്ക് അവധിയില്ലാ ജോലി

0

തടവുകാരുടെ എണ്ണം കൂടുകയും ഉദ്യോഗസ്ഥരുടെ എണ്ണം കുറയുകയും ചെയ്തതോടെ ജയിലുകളിൽ ഉദ്യോഗസ്ഥർക്ക് അവധിയില്ലാ ജോലി. ഉന്നതോദ്യോഗസ്ഥർക്ക് അവധി നിഷേധിക്കുകയും ജീവനക്കാർക്കെല്ലാം ആർജിതാവധി ഒഴിവാക്കുകയും ചെയ്തു തുടങ്ങി. ജയിലുകളിൽ കനത്ത പ്രതിസന്ധിയാണ് ജീവനക്കാർ നേരിടുന്നത്. ആറുമാസത്തിൽ തടവുകാരുടെ എണ്ണം 1100 കൂടുകയും 365 ജീവനക്കാർ പിരിഞ്ഞുപോകുകയും ചെയ്തു.

ഇതോടെ ഗസറ്റഡ് റാങ്കിലുള്ള ഡെപ്യൂട്ടി സൂപ്രണ്ട്, ജോയന്റ് സൂപ്രണ്ട്, സൂപ്രണ്ട് എന്നിവരുടെ അവധി ജയിൽ ആസ്ഥാനംവഴി പാസാക്കുന്ന രീതിയിലേക്ക് മാറി. രണ്ടാഴ്ചയിലേറെയായി അവധി അപേക്ഷകൾ സ്വീകരിക്കാെത മടക്കുകയാണ്. ജീവനക്കാരുടെ അഭാവം കാരണം അന്തേവാസികളുടെ പരോൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകിത്തുടങ്ങി. ജയിൽ ജീവനക്കാരുടെയും അന്തേവാസികളുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്ന നിലയിലാണ് കാര്യങ്ങൾ. സാധാരണ ജയിലുകളിൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഇല്ലാത്തതിനാൽ യൂണിഫോം സർവീസിലുള്ളവർതന്നെ ഓഫീസ് ജോലിയും നോക്കണം. ഇത് ജോലിഭാരം ഇരട്ടിപ്പിക്കുന്നു. അന്തേവാസികളുടെ ചികിത്സ വൈകുന്നതിനുവരെ കാരണമാകുന്നുണ്ട്.

ജയിൽവകുപ്പിന്റെ കണക്കുകൾ

ജയിലുകളുടെ എണ്ണം-57

ജയിലുകളുടെ പരമാവധി ശേഷി-7200

നിലവിലെ തടവുകാരുടെ എണ്ണം- 9285

ആവശ്യമുള്ള ജീവനക്കാർ-2415

നിലവിലുള്ള ജീവനക്കാർ-2037

ജീവനക്കാരുടെ കുറവ്-378.

അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ കുറവ്- 276

അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് ഒന്നിൽ കുറവ്- 19

ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ കുറവ്- 17

പ്രശ്‌നങ്ങൾ

  • ജീവനക്കാരിൽ മിക്കവർക്കും അവശ്യപരിശീലനം കിട്ടിയിട്ടില്ല
  • ആറ് തടവുകാർക്ക് ഒരു ഉദ്യോഗസ്ഥൻ വേണമെങ്കിലും ഇപ്പോൾ 10 പേർക്ക് ഒരാളാണ്.
  • കെക്സ്‌കോൺ വഴി നിയമിക്കപ്പെട്ട 365 താത്കാലിക അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ ജോലി വിട്ടു
  • ജോലിസമ്മർദം കാരണം രണ്ടുവർഷത്തിനിടെ 160 പേർ ജോലി ഉപേക്ഷിച്ചു.

തടവുകാർ കൂടാൻ കാരണം

  • േപാക്സോ- ലഹരികേസുകളുടെ വർധന
  • ജാമ്യം നൽകുന്നതിൽ കോടതികളുടെ കർശന നിലപാട്
  • കോടതിനടപടികളിലെ കാലതാമസം
  • ശിക്ഷയിളവ് നൽകുന്നതിലുണ്ടായ കുറവ്
  • കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇതരസംസ്ഥാനക്കാരുടെ ബാഹുല്യം

ജയിലുകളിലെ തടവുകാരുടെ കണക്ക്

ജയിൽ ശേഷി ഇപ്പോഴുള്ള തടവുകാർ

കണ്ണൂർ സെൻട്രൽ ജയിൽ 986 1190

വിയ്യൂർ സെൻട്രൽ ജയിൽ 560 9501

പൂജപ്പുര സെൻട്രൽ ജയിൽ 727 1350

നിലവിലെ അന്തേവാസികളുടെ വിവരം

റിമാൻഡ് തടവുകാർ-4678

വിചാരണത്തടവുകാർ-1342

കുറ്റവാളികൾ-3099

കാപ്പ തടവുകാർ 152

സാന്പത്തിക തട്ടിപ്പ് കേസുകാർ 12

കൊഫേപോസ തടവുകാർ-2

പുരുഷ അന്തേവാസികൾ-9108

സ്ത്രീ അന്തേവാസികൾ-177

LEAVE A REPLY

Please enter your comment!
Please enter your name here