യൂറോപ്പ് ലീഗിൽ യുവന്റസിനായി തകർപ്പൻ ഹാട്രിക് കുറിച്ച അർജന്റീന താരം എയ്ഞ്ചൽ ഡി മരിയയുടെ മഴവിൽ ഗോളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്

0

യൂറോപ്പ് ലീഗിൽ യുവന്റസിനായി തകർപ്പൻ ഹാട്രിക് കുറിച്ച അർജന്റീന താരം എയ്ഞ്ചൽ ഡി മരിയയുടെ മഴവിൽ ഗോളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നാന്റസിനെതിരെ അഞ്ചാം മിനിറ്റിലായിരുന്നു ആ മനോഹര ഗോൾ പിറന്നത്. എതിർടീമിൽനിന്ന് പന്ത് പിടിച്ചെടുത്ത നിക്കോളോ ഫാഗിയോളി ഡി മരിയക്ക് കൈമാറി. ബോക്സിന്റെ മൂലയിൽനിന്ന് ഇടങ്കാൽ കൊണ്ട് അടിച്ച പന്ത് വളഞ്ഞ് എതിർവലയിൽ കയറുകയായിരുന്നു.

ഡി മരിയയുടെ ഹാട്രിക് മികവിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് യുവന്റസ് നേടിയത്. 20, 78 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. നാന്റസ് പ്രതിരോധ നിരക്കാരൻ നിക്കൊളാസ് പലോയിസിന്റെ കൈയിൽ പന്ത് തട്ടിയപ്പോൾ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചായിരുന്നു രണ്ടാം ഗോൾ. ഹെഡറിൽനിന്ന് മൂന്നാം ഗോളും നേടി. ജയത്തോടെ യുവന്റസ് യൂറോപ്പ ലീഗ് പ്രീക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്തു. ആദ്യപാദത്തിൽ ഇരു ടീമും ​ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.

Leave a Reply