അധികൃതരുടെ ഗുരുതരമായ അനാസ്ഥയിൽ ഒരു യുവാവിന്റെ ജീവൻ കൂടി നഷ്ടമായി

0
ശ്യാമിൽ ജേക്കബ് സുനിൽ

അധികൃതരുടെ ഗുരുതരമായ അനാസ്ഥയിൽ ഒരു യുവാവിന്റെ ജീവൻ കൂടി നഷ്ടമായി. ഇടപ്പള്ളി–പുക്കാട്ടുപടി റോഡിൽ മുണ്ടംപാലം പെട്രോൾ പമ്പിനു സമീപം ബൈക്ക് കുഴിയിൽ വീണു യുവാവ് മരിച്ചു. കങ്ങരപ്പടി അനുഗ്രഹയിൽ ശ്യാമിൽ ജേക്കബ് സുനിൽ (21) ആണു മരിച്ചത്. സുനിൽ ജേക്കബിന്റെയും ഡോ.ജെസ്സിയുടെയും മകനാണ്. സംസ്കാരം പിന്നീട്. സഹോദരൻ: സച്ചിൻ. 2ന് രാത്രിയായിരുന്നു അപകടം. പെട്രോൾ പമ്പിനു സമീപം റോഡിൽ ജനുവരി 21ന് പൊട്ടിയ ശുദ്ധജല പൈപ്പ് മാറ്റിയിടുന്നതിനു ജല അതോറിറ്റിയുടെ കരാറുകാരന്റെ നേതൃത്വത്തിൽ കുഴിയെടുത്തിരുന്നു. പൈപ്പ് നന്നാക്കിയ ശേഷം കുഴി മൂടിയെങ്കിലും കൂനയ്ക്കു മുകളിൽ അപകട മുന്നറിയിപ്പ് സൂചന നൽകുന്ന ഒരു സംവിധാനവും സ്ഥാപിച്ചില്ല.

ഭാരവാഹനങ്ങൾ ഓടി കുഴി മൂടിയ മണ്ണ് ഉറയ്ക്കുന്നതിനു വേണ്ടിയാണ് ത‌ടസ്സങ്ങളൊന്നും സ്ഥാപിക്കാതിരുന്നതെന്നു കരാറുകാരനും വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും പറഞ്ഞു.

Leave a Reply