കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച; കൊലക്കേസ് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ ഇളക്കി മാറ്റി

0

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. ഫൊറൻസിക് ലാബിലെ തടവുകാരിയായ അന്തേവാസി രക്ഷപ്പെട്ടു. മലപ്പുറം വേങ്ങര സഞ്ജിത് പാസ്വാൻ വധക്കേസിലെ പ്രതിയാണ് രക്ഷപ്പെട്ട പൂനം ദേവി. സുരക്ഷാ ജീവനക്കാരാണ് ഇവർ ചാടിപ്പോയതായി കണ്ടെത്തിയത്. പിന്നാലെ അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ പാരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവരെ ഇന്നലെയാണ് ഇവിടെ എത്തിച്ചത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ ഇളക്കി മാറ്റിയാണ് ഇവർ രക്ഷപ്പെട്ടത്. ബിഹാറിലെ വൈശാലി സ്വദേശിയാണ് പൂനം. രാത്രി 12.15 ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസം വേങ്ങര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ് പൂനം. ഭർത്താവായ സഞ്ജിത് പാസ്വാനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരായ കേസ്

Leave a Reply