വൈപ്പിനില്‍ വീണ്ടും കൊലപാതകം , സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; യുവാവ്‌ കുത്തേറ്റ്‌ മരിച്ചു

0


വൈപ്പിന്‍: ഭര്‍ത്താവ്‌ ഭാര്യയെ കൊലപ്പെടുത്തി കായലില്‍ ചാടി മരിച്ചതിന്റെ നടുക്കം മാറുംമുമ്പേ വൈപ്പിനില്‍ വീണ്ടും കൊലപാതകം. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ നിര്‍മ്മാണത്തൊഴിലാളിയായ യുവാവ്‌ കുത്തേറ്റ്‌ മരിച്ചു. നായരമ്പലം നെടുങ്ങാട്‌ നികത്തിത്തറ വത്സന്റെ മകന്‍ സനോജ്‌ (44)ആണ്‌ മരിച്ചത്‌. സംഭവത്തില്‍ പ്രതി നായരമ്പലം കാട്ടൂക്കാരന്‍ അനിലി (54)നെ ഞാറയ്‌ക്കല്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇന്നലെ അറസ്‌റ്റ്‌ രേഖപ്പെടുത്തി.
വെള്ളിയാഴ്‌ച രാത്രി 10 ന്‌ എടവനക്കാട്‌ അണിയല്‍ കിഴക്ക്‌ നെടുങ്ങാട്‌ റോഡില്‍ മുണ്ടിചിറ പാലത്തിനു സമീപമായിരുന്നു സംഭവം. ഇരുചക്രവാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട്‌ നടന്ന സാമ്പത്തിക ഇടപാടുകളില്‍ രണ്ടു പേരും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ്‌ കത്തിക്കുത്തിലും മരണത്തിലും കലാശിച്ചതെന്ന്‌ പോലീസ്‌ അറിയിച്ചു. പ്രതി അനില്‍ തന്നെയാണ്‌ ഇടതുപള്ളയില്‍ കുത്തേറ്റനിലയില്‍ സനോജിനെ എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്‌. മുറിവിലൂടെ പുറത്തുചാടിയ അവസ്‌ഥയാലായിരുന്നു കുടല്‍. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. ഭാര്യ: വിനീത. മക്കള്‍: സൗപര്‍ണിക, വൈഷ്‌ണവി. ഞാക്കല്‍ സി.ഐ: രാജന്‍ കെ.അരമന, എസ്‌.ഐ: മാഹിന്‍ സലീം എന്നിവരുടെ നേതൃത്വത്തില്‍ കസ്‌റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെ ഉച്ചയ്‌ക്ക്‌ തെളിവെടുപ്പിനായി മുണ്ടിചിറ റോഡില്‍ കൊണ്ടുവന്നു. കുത്താന്‍ ഉപയോഗിച്ച കത്രിക ചെമ്മീന്‍കെട്ടില്‍നിന്നു കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here