ട്രഷറി വകുപ്പ് കൈകാര്യം ചെയ്യുന്ന ആറ് ലക്ഷത്തിലധികം പെൻഷൻ റെക്കോർഡുകൾ അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ ഡിജിറ്റൈസ് ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപനം.

0

ട്രഷറി വകുപ്പ് കൈകാര്യം ചെയ്യുന്ന ആറ് ലക്ഷത്തിലധികം പെൻഷൻ റെക്കോർഡുകൾ അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ ഡിജിറ്റൈസ് ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപനം.

ട്രഷറി കെട്ടിടങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ഐഎഫ്എംഎസ് സോഫ്റ്റ്‌വെയറിന്റെ സെർവർ പരിഷ്‌കരണത്തിനുമായി 12.05 കോടി രൂപ വകയിരുത്തി. അക്കൗണ്ടന്റ് ജനറൽ, ഫിനാൻസ് ഇൻസ്‌പെക്ഷൻ വിങ്, ട്രഷറി ഇന്റേണൽ ഓഡിറ്റ് വിഭാഗം തുടങ്ങി വിവിധ ഏജൻസികൾക്ക് ട്രഷറികൾ സന്ദർശിക്കാതെ ഓൺലൈനായി പരിശോധനകൾ നടത്താവുന്ന ഓൺലൈൻ ഓഡിറ്റ് മൊഡ്യൂൾ തയാറാക്കും. പഴ്‌സനൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ് റിസോഴ്‌സസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പുതിയ സോഫ്റ്റ്‌വെയർ ഉൾപ്പെടുത്തിയ സ്പാർക്ക് വേർഷൻ 2.0 നടപ്പിലാക്കുന്നതിന് ധനകാര്യ വകുപ്പിന് 2 കോടി രൂപ വകയിരുത്തി.

Leave a Reply