സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗി(സി.സി.എല്‍)ല്‍ നിന്ന്‌ താരസംഘടനയായ അമ്മ പിന്‍മാറി

0

സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗി(സി.സി.എല്‍)ല്‍ നിന്ന്‌ താരസംഘടനയായ അമ്മ പിന്‍മാറി. മോഹന്‍ലാല്‍ ടീമിന്റെ നോണ്‍പ്‌ളെയിങ്‌ ക്യാപ്‌റ്റന്‍ പദവി ഒഴിഞ്ഞു. അമ്മ സംഘടനയുടെ പേര്‌ സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ കേരള ടീം ഉപയോഗിക്കരുതെന്ന്‌ അറിയിച്ചിട്ടുണ്ടെന്ന്‌ അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അമ്മ കേരള സ്‌ട്രൈക്കേഴ്‌സ്‌ എന്നായിരുന്നു ടീമിന്റെ പേര്‌. ഇതില്‍ നിന്ന്‌ അമ്മ പേര്‌ നീക്കും.
കഴിഞ്ഞ സീസണിലെ ടീമിന്റെ പ്രകടനം മോശമായത്‌ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനമുയര്‍ത്തിയിരുന്നു. താരസംഘടനയുടെ പേരിലാണ്‌ ടീം ലീഗില്‍ കളിച്ചിരുന്നത്‌. ടീമിന്റെ നിരാശാജനകമായ പ്രകടനം അമ്മ സംഘടനയുടെ പ്രതിച്‌ഛായ മോശമാക്കിയ പശ്‌ചാത്തലത്തിലാണ്‌ പിന്മാറ്റമെന്ന്‌ ഇടവേള ബാബു പറഞ്ഞു. എട്ടുവര്‍ഷം ടീം മാനേജര്‍ ആയിരുന്നു ഇടവേള. സി.സി.എല്ലില്‍ മത്സരിക്കുന്നതില്‍ നിന്ന്‌ ആരേയും സംഘടന വിലക്കിയിട്ടില്ല. നിലവില്‍ ടീമിലുള്ള 90 ശതമാനം പേരും അമ്മ സംഘടനയില്‍ അംഗമല്ലാത്തവരാണെന്നും ഇടവേള ബാബു പറഞ്ഞു. അമ്മ പിന്മാറുന്നതോടെ കേരള ക്രിക്കറ്റ്‌ അസോസിയേഷനും സി.സി.എല്ലുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്നുമാണു സൂചന. എന്നാല്‍, താരസംഘടനയും സി.സി.എല്‍. മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായഭിന്നതയാണ്‌ പിന്മാറ്റത്തിനു കാരണമെന്നും പറയപ്പെടുന്നു.

Leave a Reply