ആകാശ്‌ തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്‌റ്റ്‌ ചെയ്‌തു

0

ആകാശ്‌ തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്‌റ്റ്‌ ചെയ്‌തു. മുഴക്കുന്ന്‌ പോലീസാണ്‌ ആകാശിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. തില്ലങ്കേരിയിലെ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ വിനീഷ്‌ കൊല്ലപ്പെട്ട കേസിലും ഷുഹൈബ്‌ വധക്കേസിലും പ്രതിയാണ്‌ ആകാശ്‌ തില്ലങ്കേരി. ഇതിന്റെ അടിസ്‌ഥാനത്തില്‍ സമൂഹത്തിന്‌ ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ്‌ കാപ്പ ചുമത്തിയത്‌.
മേഖലയിലെ സി.പി.എം. നേതൃത്വം പറഞ്ഞതനുസരിച്ചാണ്‌ തങ്ങള്‍ പലതും ചെയ്‌തതെന്നു ആകാശ്‌ തില്ലങ്കേരി പറഞ്ഞതു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ന്ന്‌ സി.പി.എം. തില്ലങ്കേരി മേഖലയില്‍ വിശദീകരണയോഗം നടത്തി ആകാശിനെ തള്ളിപ്പറഞ്ഞിരുന്നു. നാലു വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ്‌ നടപടി. അറസ്‌റ്റിന്‌ പിന്നില്‍ സി.പി.എമ്മിന്റെ രാഷ്‌്രടീയ സമ്മര്‍ദവുമുണ്ടെന്നാണ്‌ സൂചന. പി.ജയരാജനെ വാഴ്‌ത്തുന്ന പി.ജെ. ആര്‍മിയെന്ന സമൂഹമാധ്യമ കൂട്ടായ്‌മയുടെ അഡ്‌മിനാണ്‌ ആകാശ്‌ തില്ലങ്കേരി. അതേ സമയം, സമൂഹമാധ്യമങ്ങളില്‍ സി.പി.എം. പ്രചാരകരായി തുടരുന്ന തില്ലങ്കേരിയും കൂട്ടാളികളും സ്വര്‍ണക്കടത്തും ഗുണ്ടാ പ്രവര്‍ത്തനവുമാണ്‌ നടത്തുന്നതെന്ന്‌ പാര്‍ട്ടി ഒരു വര്‍ഷം മുന്‍പ്‌ ആരോപിച്ചിരുന്നു.

Leave a Reply