ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപ്പിലിട്ടു സംസ്കരിച്ച ശേഷം അതിനുമുകളിൽ പച്ചക്കറി കൃഷിയും

0

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപ്പിലിട്ടു സംസ്കരിച്ച ശേഷം അതിനുമുകളിൽ പച്ചക്കറി കൃഷിയും. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ യുവാവാണ് കൊടുംക്രൂരകൃത്യം ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായി. പച്ചക്കറി വ്യാപാരിയായ ദിനേശ് ആണ് ജനുവരി 25ന് കുടുംബപ്രശ്നത്തിന്റെ പേരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മൃതദേഹം ഒരു ദിവസം തന്റെ വീട്ടിൽ തന്നെ സൂക്ഷിച്ച ശേഷം വയലിൽ കുഴിച്ചിടുകയും 30 കിലോ ഉപ്പ് മൃതദേഹത്തിന് ചുറ്റും നിറക്കുകയും ചെയ്തു. മൃതദേഹം കണ്ടെത്താതിരിക്കാൻ മുകളിൽ പച്ചക്കറി കൃഷിയും തുടങ്ങി.

ശേഷം ഭാര്യയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതിയും നൽകി. പൊലീസ് അന്വേഷണത്തിലാണ് പ്രതി ദിനേശ് തന്നെയാണെന്ന് കണ്ടെത്തിയത്. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ദിനേശ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് വ്യക്തമായി. ഉടൻ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാൾക്കെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി യുവതിയുടെ മൃതദേഹം വയലിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

Leave a Reply