ജഡ്‌ജിമാർക്ക് കൈക്കൂലി; കേസ് റദ്ദാക്കാൻ അഡ്വ. സൈബി ജോസ് കിടങ്ങൂരിന്‍റെ ഹർജി

0

ജഡ്‌ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കേസിലെ കക്ഷികളിൽനിന്ന് താൻ വൻതുക കൈക്കൂലി വാങ്ങിയെന്ന കേസ് റദ്ദാക്കാൻ അഡ്വ. സൈബി ജോസ് കിടങ്ങൂരിന്‍റെ ഹരജി. നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള വഞ്ചനാക്കുറ്റവും ചുമത്തി എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് തിങ്കളാഴ്ച ഹരജി പരിഗണിച്ചേക്കും.

ത​നി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് കേ​ട്ടു​കേ​ൾ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മൊ​ഴി​ക​ളെ ആ​ശ്ര​യി​ച്ചാ​ണെ​ന്നും പ​ണം വാ​ങ്ങി​യ​താ​യി തെ​ളി​വി​ല്ലെ​ന്നു​മാ​ണ്​ ഹ​ര​ജി​യി​ലെ വാ​ദം. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ച മൊ​ഴി​ക​ളി​ലും താ​ൻ ജ​ഡ്ജി​മാ​ർ​ക്ക് ന​ൽ​കാ​നാ​യി പ​ണം വാ​ങ്ങി​യെ​ന്ന് പ​റ​യു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ദി​വ​സം സൈ​ബി​ക്കെ​തി​രെ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ എ​ഫ്.​ഐ.​ആ​ർ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ജ​ഡ്‌​ജി​മാ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ പ​ണം വാ​ങ്ങി​യെ​ന്ന ത​ര​ത്തി​ൽ ഇ​തി​ൽ തി​രു​ത്ത്​ വ​രു​ത്താ​ൻ പി​ന്നീ​ട് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് കേ​സ് റ​ദ്ദാ​ക്കാ​ൻ സൈ​ബി കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here