വീട്ടമ്മയെ ഫോണിലൂടെ ശല്യം ചെയ്ത പൊലീസുകാരനെതിരെ നടപടി

0

വീട്ടമ്മയെ ഫോണിലൂടെ ശല്യം ചെയ്ത പൊലീസുകാരനെതിരെ നടപടി. തിരുവനന്തപുരം കൻറോൺമെൻറ് സ്റ്റേഷനിലെ എസ് ഐ എൻ അശോക് കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. സ്കൂളിലെ അടിപിടിക്കേസിൽ പ്രതി സഥാനത്തുള്ള മകനെ കേസിൽ നിന്ന് ഒഴിവാക്കി നൽകാമെന്ന വാഗ്ദാനവുമായായിരുന്നു ഇയാൾ വീട്ടമ്മയെ സമീപിച്ചത്. എസ് ഐ നിരന്തരമായി ഫോണിൽ വിളിച്ച് മോശമായി പെരുമാറുന്നു എന്ന് കാട്ടി വീട്ടമ്മ നൽകിയ പരാതിയിലാണ് നടപടി.

നവംബർ മാസത്തിൽ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണത്തിൽ കൽപ്പറ്റ സ്റ്റേഷനിലെ എസ് ഐ അബ്ദുൾ സമദിനെ സസ്പെൻഡ് ചെയ്തു. അച്ചടക്ക ലംഘനം നടത്തിയെന്ന് കാട്ടി കണ്ണൂർ റേഞ്ച് ഡി ഐ ജി സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പു തല അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു.

ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസിൽ കുടുക്കിയെന്നായിരുന്നു എടച്ചേരിയിലെ മുൻ എസ് ഐ ആയിരുന്ന അബ്ദുൾ സമദിനെതിരായി എടച്ചേരി സ്വദേശി നിജേഷും മക്കളും ജില്ലാ പൊലീസ് മേധിവിക്ക് നൽകിയ പരാതി. ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലിൽ കിടക്കേണ്ടി വന്നെന്ന് നിജേഷ് ആരോപിച്ചത്.

ഭാര്യയെ കൊണ്ട് ഗാർഹിക പീഡന പരാതി എഴുതി വാങ്ങിയത് സമദായിരുന്നു. ഇവർ തമ്മിലെ ബന്ധം ചോദ്യം ചെയ്താൽ വീണ്ടും കേസിൽ കുടുക്കുമെന്ന് എസ്‌ ഐ ഭീഷണിപ്പെടുത്തിയെന്നും നിജേഷ് ആരോപിച്ചിരുന്നു. നിജേഷിന്റെ പരാതിയിൽ നേരത്തെ സമദിനെ കൽപ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നു എന്നായിരുന്നു പരാതി. പരാതിക്ക് പിന്നാലെയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയുള്ള നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here