കൊലക്കേസ്‌ പ്രതി അറസ്‌റ്റില്‍

0


ചിങ്ങവനം: കൊലപാതകക്കേസില്‍ പ്രതിക്കെതിരേ സാക്ഷി പറഞ്ഞതിന്റെ പേരില്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയതിന്‌ കൊലക്കേസ്‌ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പനച്ചിക്കാട്‌ പാതിയപ്പള്ള്‌ കടവ്‌ ഭാഗത്ത്‌ തെക്കേകറ്റ്‌ ബിജു (52) വിനെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ സാക്ഷി പറഞ്ഞതിനുള്ള വിരോധം മൂലമാണ്‌ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയെയും യുവാവിന്റെ പിതാവിനെയും ആക്രമിച്ചത്‌. വീടിന്‌ നാശനഷ്‌ടം വരുത്തുകയും ചെയ്‌തു. കൊലപാതക കേസില്‍ പ്രതിയായതിന്‌ ശേഷം ഇയാളോട്‌ സുഹൃദ്‌ബന്ധം നിലനിര്‍ത്താത്തതിന്റെ പേരില്‍ സുഹൃത്തിന്റെ വീട്ടിലെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്‌തു. ഇരുവരുടെയും പരാതിയെത്തുടര്‍ന്ന്‌ ചിങ്ങവനം പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയും ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു

Leave a Reply