കാസർകോട്: എസ്.ഐയുടെ ചെവി പ്രതി കടിച്ചുമുറിച്ചു. കാസർകോടാണ് സംഭവം. എസ്.ഐ വിഷ്ണുപ്രസാദിന്‍റെ വലത് ചെവി മധൂർ അറംതോട് സ്വദേശി സ്റ്റാനി റോഡിഗ്രസാണ് കടിച്ചുമുറിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലാണ്.
പുളിയത്തടുക്കയിൽ കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡിൽ ഗതാഗത തടസ്സമുണ്ടാക്കിയ സ്റ്റാനിയെ ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ആക്രമണം. സ്റ്റാനി മദ്യലഹരിയിലായിരുന്നു. മദ്യലഹരിയിൽ ആക്രമണം കാണിച്ചതിന് ഇയാൾക്കെതിരെ നേരത്തെ രണ്ടു കേസുകളുണ്ട്.
എസ്.ഐയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്ക് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.