പുതുപൊന്നാനിയിൽ തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

0

പുതുപൊന്നാനിയിൽ തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം പുതുപറമ്പിൽ മൊയ്തീൻ ഷായുടെ ഭാര്യ ലൈല (25) യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ലൈലയുടെ തലയിൽ തേങ്ങ വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു മൂന്ന് വയസ്സുകാരനായ ഗസാലി ഏകമകനാണ്.

ഇക്കഴിഞ്ഞ ഡിസംബറിൽ തേങ്ങ തലയിൽ വീണ് 49 വയസ്സുകാരൻ മരിച്ചിരുന്നു. കോഴിക്കോട് അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ ആയിരുന്നു മരിച്ചത്. വിദേശത്തു നിന്ന് ലീവിന് നാട്ടിലെത്തിയ സമയത്തായിരുന്നു അപകടം. അസുഖ ബാധിതനായി കിടപ്പിലായിരുന്ന പിതാവിനെ പരിചരിക്കാൻ ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ വഴിയരികിലെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുനീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടയിൽ മരിക്കുകയായിരുന്നു.

Leave a Reply