മദ്യലഹരിയില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊന്നു

0


കറുകച്ചാല്‍: മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ ചേര്‍ന്നു യുവാവിനെ റബര്‍ത്തോട്ടത്തിലിട്ടു വെട്ടിക്കൊന്നു. സംഭവ ശേഷം പ്രതികള്‍ പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി. കറുകച്ചാല്‍ ഉമ്പിടി കോളനിയില്‍ കുറ്റിയാനിയില്‍ ബിനു (32) വാണു വെട്ടേറ്റു മരിച്ചത്‌. സംഭവത്തില്‍ ഇയാളുടെ സുഹൃത്തുക്കളും സമീപവാസികളുമായ ഉമ്പിടി മംഗലത്തില്‍ വിഷ്‌ണു വിജയന്‍ (27), ഉമ്പിടി ഉള്ളാട്ടില്‍ സെബാസ്‌റ്റ്യന്‍ ഫിലിപ്‌ (40) എന്നിവരാണ്‌ കറുകച്ചാല്‍ പോലീസില്‍ കീഴടങ്ങിയത്‌. പ്രതികളെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
26 നു രാത്രി 9.30ന്‌ ഉമ്പിടി കോളനിക്കു സമീപത്തെ റബര്‍ത്തോട്ടത്തിലായിരുന്നു സംഭവം. വിഷ്‌ണുവും സെബാസ്‌റ്റ്യനും ഒന്നിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. ഈ സമയം ബിനു വീട്ടിലേക്കു പോകാനായി എത്തി. ബിനുവും മദ്യലഹരിയിലായിരുന്നു. തുടര്‍ന്ന്‌ ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. സെബാസ്‌റ്റ്യനും വിഷ്‌ണുവും ചേര്‍ന്നു ബിനുവിനെ മര്‍ദിച്ചു. പിന്നീട്‌ വിഷ്‌ണുവിന്റെ ഓട്ടോയില്‍ കരുതിയിരുന്ന വാള്‍ ഉപയോഗിച്ചു ബിനുവിനെ പലതവണ വെട്ടി.
അതിനുശേഷം ഇരുവരും വാളുമായി പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി. രക്‌തം വാര്‍ന്ന്‌ അവശനിലയിലായ ബിനുവിനെ പോലീസ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ ഒന്നോടെ മരിച്ചു.
ഒരുമാസം മുമ്പു വിഷ്‌ണുവിനെ ബിനു ആക്രമിക്കുകയും സെബാസ്‌റ്റ്യന്റെ വീടിനു കല്ലെറിയുകയും ചെയ്‌തിരുന്നു. തുടര്‍ന്നുണ്ടായ വൈരാഗ്യത്തെത്തുടര്‍ന്നാണ്‌ ഇരുവരും ചേര്‍ന്നു ബിനുവിനെ ആക്രമിച്ചതെന്നു പോലീസ്‌ പറഞ്ഞു. ബിനു അവിവാഹിതനാണ്‌. മാതാവ്‌: സുമതി: സഹോദരന്‍: മനു. സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍

Leave a Reply