പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കെ പി നവാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്നലെയായിരുന്നു സംഭവം. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചായിരുന്നു സംഭവം. സ്‌കൂൾ വിട്ട്പോകുന്ന പെൺകുട്ടിയെ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് ഇയാൾ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.