കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ

0

കൊച്ചി: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. നീലീശ്വരം കമ്പിനിപ്പടി ചേലാട്ട് വീട്ടിൽ അമിത്ത് (21) ആണ് മരിച്ചത്. ബൈക്കിന് പിറകിലിരുന്ന സുഹൃത്തിനെ പരിക്കുകളോടെ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. കാലടി മലയാറ്റൂർ റോഡിൽ പോലീസ് സ്റ്റേഷന് സമീപമാണ് വാഹനപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാലടി പോലീസ് മേൽ നടപടി സ്വീകരിച്ചു. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ മെംബർ മിനി സേവ്യറിന്റെ ഇളയ മകനാണ് അമിത്ത്. സഹോദരൻ: അമൽ(ജർമനി).

Leave a Reply