റോഡിലെ കുഴിയില്‍ വീണ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. എറണാകുളം മുണ്ടംപാലത്ത് വാട്ടര്‍ അതോറിറ്റി അറ്റകുറ്റപണിക്കായി കുഴിച്ച കുഴിയാണ് യുവാവിന്റെ ജീവനെടുത്തത്. പാലം സ്വദേശി ശ്യാമിലാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പണി കഴിഞ്ഞിട്ട് ഏകദേശം പത്ത് ദിവസമായ കുഴി കരാറുകാരന്‍ മൂടിയിരുന്നില്ല. കുഴിയില്‍ വീണ ബൈക്ക് നിയന്ത്രണം വിടുകയും വീഴ്ചയില്‍ ശ്യാമിലിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.നാട്ടുകാരെല്ലാവരും ഓടിക്കൂടി ശ്യാമിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ രണ്ടാം ദിവസം ശ്യാമില്‍ മരിച്ചു.
കുഴി മൂടുന്ന കാര്യത്തില്‍ കരാറുകാരുടെ ഭാഗത്ത് സ്ഥിരമായി വീഴ്ച ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ശ്യാമിലിന്റെ മരണത്തില്‍ തൃക്കാക്കാര പോലീസ് കേസെടുത്തു. അപകടമുണ്ടായതിനു തൊട്ടുപിന്നാലെയാണ് കരാറുകാരനെത്തി കുഴി മൂടി റോഡില്‍ കട്ട വിരിച്ചത്. എന്നാല്‍ കുഴി മൂടിയിരുന്നുവെന്നും മുകളില്‍ കട്ട വിരിക്കാന്‍ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത് എന്നാണ് കരാറുകാരന്റെ വിശദീകരണം.