യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

0

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോളയാട് സ്വദേശിയായ കെ. ഹരീഷിനെയാണ് (20) പേരാവൂർ പൊലീസ് ഇൻസ്‌പെക്ടർ എം.എ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 11നായിരുന്നു സംഭവം. യുവതി പേരാവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയെ പേരാവൂർ പൊലീസ് കോവിഡ് പരിശോധനക്കായി കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോൾ കണ്ണുവെട്ടിച്ച് മുങ്ങിയിരുന്നു. പേരാവൂർ, കണ്ണൂർ സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളെ തായത്തെരുവിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply