തൃപ്പൂണിത്തുറ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയ കേസിൽ യുവാവ് പിടിയിൽ. ആലപ്പുഴ ചെന്നിത്തല വൈപ്പിന്മഠത്തിൽ തെക്കേതിൽ വീട്ടിൽ രാഹുൽ (19)നെയാണ് ഹിൽപാലസ് പൊലീസ് പിടികൂടിയത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃപ്പൂണിത്തുറ സ്വദേശിനിയായ പെൺകുട്ടിയെയാണ് പ്രതി ലൈംഗിക ആക്രമണത്തിന് ഇരയാക്കിയത്. ഹിൽപാലസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.