പഞ്ചായത്ത് ഓഫിസിന് 11.41 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതിന്റെ ഞെട്ടലിലാണ് ഒരു ഗ്രാമം

0

പഞ്ചായത്ത് ഓഫിസിന് 11.41 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതിന്റെ ഞെട്ടലിലാണ് ഒരു ഗ്രാമം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ കോതപ്പള്ളി ഗ്രാമപഞ്ചായത്തിലെ ജനുവരി മാസത്തെ ബില്ലാണ് കോടികൾ കടന്നത്.

എങ്ങനെയാണ് ഇത്രയധികം തുക വന്നതെന്ന് ചോദിച്ചപ്പോൾ സാങ്കേതിക പിഴവാണെന്നാണ് അധികൃതർ നൽകിയ വിശദീകരണം. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് ഇത്തരമൊരു ബില്ല് പഞ്ചായത്തിന് ലഭിച്ചത്. മീറ്റർ റീഡിങ് പുനപരിശോധിച്ച് പുതിയ ബിൽ നൽകാമെന്ന് ഉദ്ദ്യോഗസ്ഥർ ഉറപ്പ് നൽകി.

മധ്യപ്രദേശിലെ ഗ്വാളിയോറിൽ മറ്റൊരു വീട്ടിൽ മൂന്നു കോടി രൂപയുടെ വൈദ്യുതി ബില്ല് നൽകിയിരുന്നു. പ്രിയങ്ക ഗുപ്തയെന്ന വീട്ടമ്മക്കാണ് മൂന്ന് കോടിയുടെ ബില്ല് ലഭിച്ചത്. ബില്ല് കണ്ട് പ്രിയങ്കയുടെ പിതാവ് രാജേന്ദ്ര പ്രസാദ് ഗുപ്ത കുഴഞ്ഞുവീഴുകയും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ വൈദ്യുത വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബില്ലടിച്ച ഓഫിസ് ക്ലർക്കിന് പറ്റിയ കൈപ്പിഴയാണ് ഇതിനു കാരണമെന്ന് കണ്ടെത്തി. 1300 രൂപയായിരുന്നു യഥാർഥ തുക. സംഭവത്തിൽ ഒരാളെ പിരിച്ചുവിട്ടു

Leave a Reply