കൂത്തുപറമ്പിനടുത്ത ചെറുവാഞ്ചേരി മുണ്ടയോട് രണ്ട് വയസ്സുകാരി മുങ്ങി മരിച്ചു

0

കൂത്തുപറമ്പിനടുത്ത ചെറുവാഞ്ചേരി മുണ്ടയോട് രണ്ട് വയസ്സുകാരി മുങ്ങി മരിച്ചു. ചെന്നപ്പൊയിൽ ഹൗസിൽ മനോഹരൻ -സിന്ധു ദമ്പതികളുടെ മക്കൾ അവനികയാണ് മരിച്ചത്.

നിർമ്മാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന് വെള്ളം ശേഖരിക്കാനായി കുഴിച്ച കുഴിയിലെ വെള്ളത്തിൽ വീണാണ് മരണം സംഭവിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.വീടിനോട് ചേർന്ന് വെള്ളം ശേഖരിക്കാനായി കുഴിച്ച കുഴിയിലെ വെള്ളത്തിൽ വീണ അവനികയെ ആദ്യം ചെറുവാഞ്ചേരിയിലെ പാട്യം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും തലശ്ശേരിയി ലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply