ആദിവാസി യുവതി ഉള്‍ക്കാട്ടിലെ തോടിനു സമീപം പ്രസവിച്ചു

0

പാലക്കാട്: മംഗലം ഡാം തളികക്കല്ലില്‍ ആദിവാസി യുവതി ഉള്‍ക്കാട്ടിലെ തോടിനു സമീപം പ്രസവിച്ചു. സുജാതയാണ് തളിക്കലിലെ കാട്ടില്‍ പ്രസവിച്ചത്. പ്രസവ സമയത്ത് ഭര്‍ത്താവും ഭര്‍തൃ സഹോദരിയും ഒപ്പമുണ്ടായിരുന്നു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സു​ജാ​ത വ​ന​ത്തി​നു​ള്ളി​ല്‍ പ്ര​സ​വി​ച്ച​ത്. വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ഇ​വ​രെ ഫെ​ബ്രു​വ​രി 16ന് ​തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​വി​ടെ നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​തെ അ​ടു​ത്ത ദി​വ​സം ത​ന്നെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Leave a Reply