സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

0

ദേശീയ പാതയിൽ മോഡേൺ ബസാറിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മോഡേൺ ബസാർ പാറപ്പുറം റോഡിൽ അൽ ഖൈറിൽ റഷീദിന്റെ മകൾ റഫ റഷീദ് (21) ആണു മരിച്ചത്. രാത്രി 7.30നാണു അപകടം.

മെഡിക്കൽ കോളജിൽ നിന്നു മണ്ണൂർ വടക്കുമ്പാടേക്ക് പോകുകയായിരുന്ന ദേവി കൃഷ്ണ ബസാണ് ഇടിച്ചത്. ബസ് ദിശമാറി എത്തിയതാണ് അപകട കാരണം. മുക്കം കെഎംസിടി കോളജ് ബിടെക് വിദ്യാർത്ഥിയാണ് റഫ.

Leave a Reply