മുണ്ടക്കയം വേലനിലത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

0

മുണ്ടക്കയം വേലനിലത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇളംകാട് ടോപ്പ് സ്വദേശി വേകുന്നേൽ മോഹനന്റെ മകൻ ആഷിഷ് (18) ആണ് മരിച്ചത്.

സഹപാഠിയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങിന് ശേഷമാണ് ചെക്ക് ഡാമിൽ വിദ്യാർത്ഥി കുളിക്കാനിറങ്ങിയത്. പിന്നാലെ മുങ്ങിപ്പോയ വിദ്യാർത്ഥിയെ നാട്ടുകാർ രക്ഷിച്ച് മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പള്ളിക്കത്തോട് ഐടിഐ വിദ്യാർത്ഥിയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാഞ്ഞിപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply