കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരു‍ങ്ങി വിദ്യാർഥി മരിച്ചു

0

കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരു‍ങ്ങി വിദ്യാർഥി മരിച്ചു. പരപ്പിൽ എംഎംഎച്ച് സ്കൂൾ വിദ്യാർഥി പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്.

വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അമ്മ വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ മു​ക​ൾ നി​ല​യി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് റി​സ്വാ​ന്‍റെ ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്.​

ഉ​ട​ൻ ബീ​ച്ച് ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. റ​ഷീ​ദ്- ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: റ​ന, സി​യാ​ൻ

Leave a Reply