നിരന്തരകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

0

നിരന്തരകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കോതമംഗലം, പല്ലാരിമംഗലം കൂവള്ളൂർ പാറയിൽ വീട്ടിൽ അച്ചു ഗോപി (24) യെയാണ് ആറ് മാസത്തേക്ക് നാടു കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി എ.ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പോത്താനിക്കാട്, മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ദേഹോപദ്രവം, മോഷണം, മയക്കു മരുന്ന് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റിൽ പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 46 പേരെ നാട് കടത്തി, 68 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. റൂറൽ ജില്ലയിൽ കുറ്റവാളിളെ കർശനമായി നിയന്ത്രിക്കുന്നതിന് കാപ്പ നിയമ പ്രകാരമുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ല പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here