ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ട അസം സ്വദേശി മരിച്ചു

0

ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ട അസം സ്വദേശി മരിച്ചു. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം. തുടര്‍ന്ന് പ്രതിയായ അസം സ്വദേശി മുഫാദൂരിനെ ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പിടികൂടി പോലീസിന് കൈമാറി.

കൊല്ലപ്പെട്ടയാളുടെ വിരം പുറത്തു വന്നിട്ടില്ല. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കണ്ണൂക്കരയില്‍ വെച്ചാണ് മരണപ്പെട്ടയാള്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് വീണത്. യാത്രയ്ക്കിടെ വടകര സ്‌റ്റേഷന് സമീപം മുക്കാണിയില്‍ വെച്ച് പ്രതിയും മരണപ്പെട്ടയാളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാക്കുകയും അത് പിന്നിട് ഉന്തുംതള്ളിലേക്കും മാറുകയുമായിരുന്നു.

ഇതിനിടയിലാണ് അസംകാരന്‍ ട്രെയിനില്‍ നിന്നും വീണത്. ട്രെയിനിലെ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് വടകര സ്‌റ്റേഷനില്‍ ആര്‍പിഎ്ഫ് തെരച്ചിലില്‍ നടന്ന തെരച്ചിലില്‍ ട്രെയിനില്‍ നിന്നും വീണയാളെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇയാള്‍ മരണമടയുമായിരുന്നു. പ്രതി കോഴിക്കോട് ആര്‍ടിഎഫിന്റെ കസ്റ്റഡിയിലാണ്.

Leave a Reply