കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കുകയും സുരക്ഷ ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ മലയാളി യുവതി അറസ്റ്റിൽ

    0

    ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കുകയും സുരക്ഷ ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ മലയാളി യുവതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിനി മാനസി സതീബൈനുവാണ് (31) അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ 8.15നും 8.45നും ഇടയിലാണ് സംഭവം. കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റെടുത്ത യുവതിയെ ബോർഡിങ് സമയം കഴിഞ്ഞതിനാൽ സുരക്ഷ ഉദ്യോഗസ്ഥൻ അകത്തേക്ക് കയറ്റിവിടാതിരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ യുവതി ബഹളംവെച്ചു. ബോർഡിങ് ഗേറ്റിന് സമീപത്തേക്ക് ചെന്ന്, വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നും യാത്രക്കാർ ഓടിരക്ഷപ്പെട്ടോളൂ എന്നും വിളിച്ചുപറഞ്ഞു. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ യൂനിഫോമിൽ കയറിപ്പിടിച്ച യുവതി അസഭ്യവർഷം നടത്തി. തുടർന്ന് ബിയാൽ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തുനീക്കി.

    Leave a Reply