തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയിലുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു

0

തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയിലുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. ബഗാൻ ബസാർ സ്വദേശി ദിലിപ് ശുക്ലദാസ് ആണ് കൊല്ലപ്പെട്ടത്. ബിജെപി പ്രവർത്തകർ ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. എന്നാൽ വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് ത്രിപുര പൊലീസ് വിശദീകരിച്ചു.

ത്രിപുരയിലെ വിവിധയിടങ്ങളിൽ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിശാൽഘഡിൽ അക്രമികൾ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന് തീയിട്ടു. വിവിധ സംഘർഷങ്ങളുടെ അടിസ്ഥാനത്തിൽ 16 കേസ് രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്യുകയും ച്യെതിട്ടുണ്ട്.

സംസ്ഥാനത്ത് വൻ അർധസൈനിക, പൊലീസ് വിന്യാസം നിലനിൽക്കേയാണ് സംഘർഷങ്ങൾ തടരുന്നത്. സംഘർഷങ്ങളിൽ പരിക്കേറ്റ സിപിഎം പ്രവർത്തകരെ ത്രിപുര പ്രതിപക്ഷ നേതാവ് മണിക്ക് സന്ദർശിച്ചു.വ്യാഴാഴ്ചയായിരുന്നു ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടന്നത്.

Leave a Reply