കോൺക്രീറ്റ് മിക്സർ ട്രക്ക് കാറിന് മുകളിൽ വീണ് കാറിലുണ്ടായിരുന്ന അമ്മയും മകളും മരിച്ചു

0

കോൺക്രീറ്റ് മിക്സർ ട്രക്ക് കാറിന് മുകളിൽ വീണ് കാറിലുണ്ടായിരുന്ന അമ്മയും മകളും മരിച്ചു. കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാർ (46), മകൾ സമത (16) എന്നിവരാണ് മരിച്ചത്. കഗ്ഗലിപുര-ബന്നാർഘട്ട റോഡിൽ രാവിലെയായിരുന്നു അപകടം.

ഷേർവുഡ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ സ്‌കൂളിൽ വിടാനായി കാറിൽ വരുകയായിരുന്ന ഗായത്രിയുടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.കാറിലുണ്ടായിരുന്ന എമർജെൻസി അലാമിന്റെ സഹായത്തിൽ അപകടസ്ഥലത്തെത്തിയ ഗായത്രിയുടെ ഭർത്താവ് സുനിൽ കുമാർ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ്ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply