ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ 24 കാരൻ കുഴഞ്ഞ് വീണ് മരിച്ചു

0

ഹൈദരാബാദ്: ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ 24 കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ഹൈദരാബാദ് ആസിഫ് നഗർ പൊലീസ് സ്‌റ്റേഷൻ കോൺസ്റ്റബിളായ വിശാലാണ് വർക്ക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

ജിമ്മിൽ വിശാൽ പുഷ്‌അപ്പ് ചെയ്‌ത ശേഷം അടുത്ത വർക്ക്ഒട്ട് ചെയ്യുന്നതിന് എഴുന്നേറ്റപ്പോൾ ചുമച്ച് ബോധരഹിതനായി താഴെ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ മുഖത്ത് വെള്ളം തളിച്ച് എഴുനേൽപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പ്രതികരിക്കാതിരുന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. 2020ലാണ് വിശാൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ഇന്നലെ അവധിയായിരുന്നു വിശാൽ.

Leave a Reply