ചിക്കന് 700, ഒരു ലിറ്റര്‍ പാലിന് 200 രൂപ: വിലക്കയറ്റത്തില്‍ വലഞ്ഞ് പാക്കിസ്ഥാന്‍
വിദേശ നാണ്യ ശേഖരം കുറഞ്ഞതും , 2022 ല്‍ രാജ്യത്തെ പിടിച്ചുലച്ച വെള്ളപ്പൊക്കവും പുതിയ പ്രതിസന്ധിക്ക് കാരണമാണ്

0


ഇസ്ലാമാബാദ്; കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ വന്‍ വിലക്കയറ്റം. നിത്യോപയോഗ വസ്തുക്കള്‍ക്ക് തീവില ഇട്ടതോടെ പൊറുതിമുട്ടിയിരിക്കുകയാണ് സാധാരണക്കാര്‍. പാക്കിസ്ഥാന്‍ മാധ്യമം ഡൗണ്‍ ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പാലുല്‍പ്പന്നങ്ങള്‍ക്കും മാംസത്തിനുമെല്ലാം നഗരങ്ങളില്‍ പൊള്ളുന്ന വിലയാണ്.

ഒരു ലിറ്റര്‍ പാലിന് നിലവില്‍ 210 രുപ വിലയാണ് പാക്കിസ്ഥാനില്‍ ഈടാക്കുന്നത്. കഴിഞ്ഞ ദിവസത്തെ 190 രൂപയില്‍ നിന്നാണ് പെട്ടന്നുള്ള വിലക്കയറ്റം. പാലിനെ കൂടാതെ ബ്രോയ്‌ലര്‍ ചിക്കന്റെ വിലയും കൂടിവരുകയാണ്. രണ്ട് ദിവസത്തിനിടെ 40 രൂപയവണ് ചിക്കന് കൂട്ടിയത്. കറാച്ചിയില്‍ നിലവില്‍ 500 രൂപ വിലയാണ് ഒരു കിലോ ചിക്കന്. ഈ മാസം ആദ്യം 390 രൂപ വില മാത്രമുണ്ടായിരുന്ന ചിക്കന്റെ വിലയാണ് കുത്തനെ കുതിച്ചുയര്‍ന്നത്.

ദിവസങ്ങള്‍ക്കു മുന്‍പ് കിലോയ്ക്ക് 620-650 രൂപ വിലയുണ്ടായിരുന്ന കോഴിയിറച്ചിക്ക് ഇപ്പോള്‍ 700-780 രൂപ വരെയാണ് വിവിധ ഇടങ്ങളില്‍ ഈടാക്കുന്നത്. ബോണ്‍ലെസ് ഇറച്ചിയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 1,000 മുതല്‍ 1,100 രുപയാണ് കിലോയ്ക്ക് വില. ഇതിനിടയില്‍ ഇന്ധന വിലയും വര്‍ധിച്ചു.

1975 നു ശേഷം പാക്കിസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ആണ്ഇതെന്നാണ് വിലയിരുത്തല്‍. വിദേശ നാണ്യ ശേഖരം കുറഞ്ഞതും , 2022 ല്‍ രാജ്യത്തെ പിടിച്ചുലച്ച വെള്ളപ്പൊക്കവും പുതിയ പ്രതിസന്ധിക്ക് കാരണമാണ്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ജനത.

LEAVE A REPLY

Please enter your comment!
Please enter your name here