246 കിലോമീറ്റർ ദൂരം, 12,150 കോടി ചെലവ്; ഡൽഹി – മുംബൈ എക്സ്പ്രസ് വേ ആദ്യഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും; ഇനി ഡൽഹിയിൽ നിന്ന് ജയ്പുരിലേക്ക് വെറും 3.5 മണിക്കൂർ യാത്ര

0

ന്യൂഡൽഹി: ഡൽഹി – മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാജസ്ഥാനിലെ ദൗസയിൽ നടക്കുന്ന ചടങ്ങിൽ 18,100 കോടിയുടെ ദേശീയ റോഡ് വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. 1,386 കിലോമീറ്റർ പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും നീളമുള്ള എക്സ്പ്രസ് വേ ആയിരിക്കും ഇത്. നിലവിൽ എട്ടുവരിപ്പാതയായാണു നിർമാണമെങ്കിലും ഭാവിയിൽ 12 വരിപ്പാതയാക്കാനാകും. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ ഒരു ഹെലിപ്പോർട്ടും സജ്ജീകരിക്കുന്നുണ്ട്.

12,150 കോടി രൂപ ചെലവഴിച്ചു നിർമിച്ച, 246 കിലോമീറ്റർ ദൂരം വരുന്ന ‍ഡൽഹി – ദൗസ – ലാൽസോട്ട് സെക്‌ഷനാണ് ആദ്യഘട്ടത്തിൽ കമ്മിഷൻ ചെയ്യുന്നത്. ഇതോടെ ഡൽഹിയിൽനിന്നു രാജസ്ഥാനിലെ ജയ്പുരിലേക്കുള്ള യാത്രാസമയം 5 മണിക്കൂറിൽ നിന്ന് മൂന്നര മണിക്കൂറായി കുറയും. 2018 ൽ പദ്ധതിയിട്ട എക്സ്പ്രസ് വേയുടെ ആദ്യഘട്ടത്തിന് 2019 മാർച്ച് 9ന് ശിലയിട്ടു. 2024 അവസാനത്തോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here