വിലക്കയറ്റം നേരിടാന്‍ 2,000 കോടി; റബര്‍ സബ്‌സിഡി 600 കോടി; കേന്ദ്രത്തിന് വിമര്‍ശനം

0

തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് നിരക്കുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വരുന്ന സാമ്പത്തക വര്‍ഷം രൂക്ഷമായ വിലക്കയറ്റം നേരിടുമെന്നാണ് ആഗോള വിലയിരുത്തല്‍. വിലക്കയറ്റം നേരിടാന്‍ 2,000 കോടി വകയിരുത്തി. വിപണിയില്‍ സജീവമായ ഇടപെടല്‍ ഉണ്ടാകും. റബര്‍ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയായി വര്‍ധിപ്പിച്ചു.

വരും വര്‍ഷം ധനഞെരുക്കം കൂടും. കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചു. ഇതുവഴി 4000 കോടിയുടെ കുറവുണ്ടായി. ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് നിരക്കാത്ത സാമ്പത്തിക നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്ര പദ്ധതികളില്‍ കേരളത്തോടുള്ള അവഗണന തുടരുന്നു. ജി.എസ്.ടി നഷ്ടപരിഹാരം അവസാനിച്ചതോടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. എങ്കിലും വികസന പദ്ധതികളില്‍ വീഴ്ച വരുത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാരുടെ ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണം നടത്തി.

കെ.എസ്ആര്‍.ടി.സി പെന്‍ഷന്‍ വിതരണത്തിന് 3400 കോടി നല്‍കി. ക്ഷേമ വികസന പദ്ധതികള്‍ക്ക് 100 കോടി രൂപ വിലയിരുത്തി

LEAVE A REPLY

Please enter your comment!
Please enter your name here