ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 1259 ഗ്രാം സ്വര്‍ണ്ണം പിടികൂടി

0


നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ര്‌ട വിമാനത്താവളത്തില്‍ ദുബായില്‍ നിന്ന്‌ എത്തിയ യാത്രക്കാരനില്‍ നിന്ന്‌ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം ക്യാപ്‌സൂള്‍ രൂപത്തില്‍ കൊണ്ടുവന്ന 1259 ഗ്രാം സ്വര്‍ണം പിടികൂടി. പിടികൂടിയ സ്വര്‍ണത്തിന്‌ 53 ലക്ഷം രൂപ വില വരും. ദുബായില്‍ നിന്ന്‌ എയര്‍ ഇന്‍ഡ്യ എ.ഐ. 934 വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശി ഫൈസലിന്റെ പക്കല്‍ നിന്നാണ്‌ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം നാല്‌ സ്വര്‍ണ ക്യാപ്‌സൂളുകള്‍ പിടികൂടിയത്‌. ശരീരത്തില്‍ ഒളിപ്പിച്ചാണ്‌ സ്വര്‍ണം കടത്തിയത്‌. കഴിഞ്ഞ ദിവസം. ദുബൈയില്‍ നിന്നും വന്ന പാലക്കാട്‌ സ്വദേശി മുഹമ്മദ്‌ കാല്‍പാദത്തില്‍ അണിഞ്ഞ ചെരിപ്പില്‍ അതിവിദഗ്‌ധമായി സ്വര്‍ണം ഒളിപ്പിച്ച്‌ കടത്തിയത്‌. ചെരുപ്പിനകത്ത്‌ സ്വര്‍ണം അതിവിദഗ്‌ധമായി ഒളിപ്പിച്ച ശേഷം സംശയം തോന്നാത്ത വിധത്തില്‍ തുന്നിചേര്‍ത്തു. പിന്നീട്‌ ഇത്‌ ധരിച്ച്‌ ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിക്കുമ്പോള്‍ സംശയം തോന്നി ചെരിപ്പ്‌ അഴിപ്പിക്കുകയായിരുന്നു. ചെരിപ്പ്‌ മുറിച്ചുനോക്കിയപ്പോഴാണ്‌ മിശ്രിത രൂപത്തില്‍ സ്വര്‍ണം കണ്ടെത്തിയത്‌. തുടര്‍ന്ന്‌ കൂടുതല്‍ ചോദ്യം ചെയ്‌തതിന്റെ അടിസ്‌ഥാനത്തില്‍ ദേഹപരിശോധന നടത്തിയപ്പോള്‍ ശരീരത്തിനകത്തുനിന്നും മൂന്ന്‌ കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണവും കണ്ടെടുത്തു. മൊത്തം 85 ലക്ഷം രൂപ വില വരുന്ന 1871 ഗ്രാം സ്വര്‍ണമാണ്‌ കസ്‌റ്റംസ്‌ കണ്ടെടുത്തത്‌ .

LEAVE A REPLY

Please enter your comment!
Please enter your name here