ഫെബ്രുവരി 18ന് 12 ചീറ്റകളെ കൂടി ഇന്ത്യയിലേക്ക് എത്തിക്കും

0

ഫെബ്രുവരി 18ന് 12 ചീറ്റകളെ കൂടി ഇന്ത്യയിലേക്ക് എത്തിക്കും. ദക്ഷിണാഫ്രിക്കയിൽനിന്നും മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്കാണ് ചീറ്റകളെ എത്തിക്കുന്നത്.

ഒ​രു മാ​സം ഇ​വ​യെ ക്വാ​റ​ന്‍റൈ​നി​ൽ സൂ​ക്ഷി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്രൊ​ജ​ക്റ്റ് ചീ​റ്റ​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് 50 ചീ​റ്റ​ക​ളെ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ആ​ദ്യ പ​ടി​യാ​യി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ എ​ട്ട് ചീ​റ്റ​ക​ളെ ന​മീ​ബ​യ​യി​ൽ നി​ന്നും എ​ത്തി​ച്ചി​രു​ന്നു. 1952ലാ​ണ് ചീ​റ്റ​ക​ൾ ഇ​ന്ത്യ​യി​ൽ നി​ന്നും പൂ​ർ​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here