വിഴിഞ്ഞം വ്യവസായ ഇടനാഴിക്ക് കിഫ്ബിയില്‍ 1000 കോടി

0

തിരുവനന്തപുരം: കേരളം വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമല്ലെന്ന പ്രചാരണം തെറ്റാണെന്ന് ധനമന്ത്രി. വിഴിഞ്ഞം കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ലോകത്തെ തന്നെ മികച്ച തുറമുഖമായി വിഴിഞ്ഞം മാറും. വിഴിഞ്ഞം വ്യവസായ ഇടനാഴിക്ക് കിഫ്ബിയില്‍ 1000 കോടി വകയിരുത്തി. വെസ്റ്റ് കോസ്റ്റ് കനാല്‍ ഇടനാഴിക്ക് 300 കോടി വകയിരുത്തി.

കയറ്റുമതി കൂട്ടാന്‍ പദ്ധതികള്‍. ന്യൂ എനര്‍ജി പാര്‍ക്കിന് 10 കോടി. അന്തരാഷ്ട്ര ഗവേരഷണത്തിന് യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം.

വര്‍ക്ക് നിയര്‍ ഹോമിന് 100 കോടി രൂപ വകയിരുത്തും. വിനോദ സഞ്ചാര മേഖലയില്‍ ഹോളിഡേ വര്‍ക്ക് ഫ്രം ഹോമിന് 10 കോടി.

തിരുവനന്തപുരത്തും കൊച്ചിയിലും ഹൈഡ്രജന്‍ ഹബ്. ഹൈഡ്രജന്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വഴി കാര്‍ബണ്‍ മലിനീകരണം കുറയും.2040 ഓടെ കേരളം പൂര്‍ണ്ണമായൂം ഊര്‍ജ പുനരുപയോഗ സംസ്ഥാനമാകും.

ടൂറിസം ഇടനാഴികളുടെ വികസനത്തിന് 50 കോടി

Leave a Reply