ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

0

മസ്ക്കറ്റ് : വേനല്‍ക്കാല യാത്രാസേവനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. കൊച്ചിയടക്കമുള്ള നഗരങ്ങളിലേക്കാണ് പുതിയ സർവീസുകൾ നടത്തുക.

ഈ അറിയിപ്പ് പ്രകാരം, 2023 മാർച്ച് അവസാനം മുതൽ താഴെ പറയുന്ന ഇന്ത്യൻ നഗരങ്ങളിലേക്കാണ് ഒമാൻ എയർ കൂടുതൽ വിമാനസർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്:

മുംബൈയിലേക്ക് പ്രതിദിനം രണ്ട് സർവീസുകൾ (വൈഡ് ബോഡി വിമാനം ഉപയോഗിച്ച്) നടത്തുന്നതാണ്. ചെന്നൈയിലേക്ക് പ്രതിദിനം രണ്ട് സർവീസുകൾ. കൊച്ചിയിലേക്ക് പ്രതിദിനം രണ്ട് സർവീസുകൾ.കോഴിക്കോട്ടേയ്ക്ക് പ്രതിദിനം രണ്ട് സർവീസുകൾ.ഹൈദരാബാദിലേക്ക് പ്രതിദിനം രണ്ട് സർവീസുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here