ദുരന്ത ഭൂമിയിലെ സഹോദരങ്ങളെ നെഞ്ചോടു ചേർത്ത് യുഎഇയിലെ ടർക്കിഷ് സമൂഹം

0

വൈശാഖ് നെടുമല

ദുബായ് : ജൻമനാട്ടിൽ ഭൂകമ്പത്തിന്റെ ദുരിതം പേറുന്ന തങ്ങളുടെ സഹോദരങ്ങൾക്ക് കൈത്താങ്ങായി മാറിയിരിക്കുകയാണ് യുഎഇയിലെ ടർക്കിഷ് സമൂഹം . ഭൂകമ്പത്തിന്റെ ആഘാതത്തിൽ ഏവതും നഷ്ടപെട്ട ഉറ്റവർക്കായി തങ്ങളാൽ കഴിയുന്നവിധം സഹായം എത്തിക്കുവാണ് അവർ. ദുബായിലെ സിഎസ്എസ് ലോജിസ്റ്റിക്സ് കമ്പനിയിൽ താത്കാലികമായി ഒരുക്കിയ ക്യാമ്പിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് നിത്യോപക സാധന സാമഗ്രികളാണ് എത്തിച്ചേരുന്നത്.

യുഎഇയിലെ തുർക്കി അംബാസഡറും ക്യാമ്പിലെ വോളന്റിയർമാർക്ക് പിന്തുണയായി ഒപ്പമുണ്ട്. വസ്ത്രങ്ങൾ, ഭക്ഷണ സാമഗ്രികൾ, കമ്പിളി പുതപ്പുകൾ, ബെഡ്, മരുന്ന് മറ്റ് നിത്യോപക സാമഗ്രികൾ എല്ലാം തന്നെ ഈ ക്യാമ്പിൽ നിന്ന് തുർക്കിയിലേക്ക് കയറ്റി അയക്കുന്നുണ്ട്. പ്രായപരിധിയില്ലാതെ കുട്ടികളും പ്രായമായവരടക്കം ഈ ക്യാമ്പിൽ സാധന സാമഗ്രികൾ സ്വരുക്കൂട്ടാനും അയക്കാനും മറ്റുമായി എത്തുന്നത്.

ടർക്കിഷ് , എമിറേറ്റ്സ് തുടങ്ങിയ എയർലൈൻസ് വഴിയാണ് കാർഗോ തുർക്കിയിൽ എത്തുന്നത്. ഡിഎച്ച് എൽ കൊറിയർ സർവീസും ഇവരെ സഹായിക്കുന്നുണ്ട്. കൂടാതെ പിന്തുണ നൽകി യുഎഇ യിലെ മറ്റ് പ്രവാസികളും സഹായം നൽകുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള പല വ്യവസായികളും ഇവർക്ക് സഹായം ഇവിടെ എത്തിച്ച് നൽകിക്കഴിഞ്ഞു. തങ്ങളുടെ സഹോദരങ്ങൾക്കായി തങ്ങളാൽ ചെയ്യാൻ പറ്റുന്ന സഹായമാണ് ഇപ്പോൾ നൽകുന്നതെന്ന് ക്യാമ്പിലെ വോളന്റിയറായ മെഹ്റുന്നീസ പറഞ്ഞു.

നാല് ദിവസമായി തുടരുന്ന ക്യാമ്പിൽ നിന്നുമായി ഇതിനോടകം തന്നെ ഒട്ടനവധി കാർഗോകളാണ് തുർക്കിയിലേക്ക് പറന്നത്.

Leave a Reply