ത്രിരാഷ്ട്ര സഹകരണ സംരംഭം തുടങ്ങാനൊരുങ്ങി ഇന്ത്യ, ഫ്രാൻസ്, യുഎഇ

0

ദുബായ് : ഇന്ത്യ, ഫ്രാൻസ് യുഎഇ എന്നീ രാജ്യങ്ങൾ ഒത്ത്ചേർന്ന് ഒരു ത്രിരാഷ്ട്ര സഹകരണ സംരംഭം ആരംഭിക്കുന്നതായി തീരുമാനം. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് നടപ്പിലാക്കുന്നതിന്റെ രൂപരേഖയും ഒരുക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി എച്ച്. എച്ച്. ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ എന്നിവർ തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തെ തുടർന്നാണ് ഈ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

ഊര്‍ജ്ജഉത്പാദനം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ തുടങ്ങി വിവിധ മേഖലകളിൽ സഹകരണ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനും ത്രിരാഷ്ട്ര സഹകരണ സംരംഭം സഹായകമാകുമെന്ന് മൂന്ന് രാജ്യങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സുസ്ഥിരതയിൽ ഊന്നിയുള്ള പദ്ധതികളിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിന് ഈ സംരംഭം വഴിതെളിക്കും.

Leave a Reply