ഫ്ലൈ ഓവറിൽ നിന്ന് നോട്ടുകൾ വാരി താഴേക്കെറിഞ്ഞ് യുവാവ്; പണം വാരാൻ ഓടിക്കൂടി ആളുകൾ; കഴുത്തിൽ ക്ലോക്ക് തൂക്കി കോട്ടും ധരിച്ചെത്തിയ യുവാവിനെതിരെ കേസ്

0

ബെംഗളൂരു: ഫ്ലൈഓവറിൽ നിന്ന് കറൻസി നോട്ടുകൾ താഴെക്ക് വാരിയെറി‍ഞ്ഞ് യുവാവ്. ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപത്തെ ഫ്ലൈഓവറിലാണ് സംഭവം. നോട്ടുകൾ താഴേക്ക് വലിച്ചെറിഞ്ഞതോടെ ഫ്ലൈഓവറിലും താഴെയും വൻ ജനക്കൂട്ടം തടിച്ചുകൂടി. ഇത് വൻ ഗതാഗതക്കുരുക്കിന് കാരണമായി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോട്ട് ധരിച്ച് എത്തിയ യുവാവാണ് ഫ്ലൈ ഓവറിൽ നിന്ന് കറൻസി നോട്ടുകൾ താഴേക്ക് വലിച്ചെറിഞ്ഞത്. നോട്ടുകൾ താഴേക്ക് വീണതോടെ ആളുകൾ ഓടിക്കൂടി പണം സ്വന്തമാക്കാൻ ശ്രമം ആരംഭിച്ചു. ഇതോടെ റോഡിൽ വാഹനങ്ങൾ കുടുങ്ങുകയായിരുന്നു. കൂടുതൽ ആളുകൾ എത്തിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.

ഏകദേശം 3000 രൂപയുടെ പത്ത് രൂപ നോട്ടുകൾ യുവാവ് റോഡിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങൾ പുറത്തുവരുകയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തെങ്കിലും കറൻസി എറിഞ്ഞ് നൽകിയ യുവാവിനെ തിരിച്ചറിയാനായിട്ടില്ല. ഇയാളുടെ സമീപത്തേക്ക് കറൻസി ആവശ്യപ്പെട്ട് ചിലർ ഓടിയെത്തുന്നത് ദൃശ്യങ്ങളിലുണ്ട്.

Leave a Reply