നവാഗതനായ ശ്രീനാഥ്‌ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന “സെക്ഷൻ 306 ഐ പി സി “പ്രദർശനത്തിനൊരുങ്ങുന്നു

0


നവാഗതനായ ശ്രീനാഥ്‌ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന “സെക്ഷൻ 306 ഐ പി സി “പ്രദർശനത്തിനൊരുങ്ങുന്നു……… ഒരു വ്യക്തിയുടെ നോട്ടം കൊണ്ടോ, വാക്ക് കൊണ്ടോ,പ്രവൃത്തി കൊണ്ടോ മറ്റൊരു വ്യക്തിയുടെ ആത്മഹത്യക്ക് പ്രേരണയായിട്ടുണ്ടെങ്കിൽ സെക്ഷൻ 306പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്…..v h ദിരാർ തിരക്കഥ എഴുതുന്ന ഈ ചിത്രത്തിൽ ഒരു യുവ എഴുത്തുകാരിയുടെ സാംസ്കാരിക ജീവിതവും അതിനെ മുൻനിർത്തിയുള്ള ആത്മഹത്യയും മുഖ്യപ്രമേയമാകുകയാണ്.
രാഹുൽമാധവ്, മെറീന മൈക്കിൽ, ശാന്തികൃഷ്ണ, രഞ്ജിപണിക്കർ, ജയരാജ്‌ വാരിയർ, കലാഭവൻ റഹ്‌മാൻ, പ്രിയനന്ദൻ, മനുരാജ്, എംജി ശശി, ശിവകാമി, പ്രിയ, സാവിത്രിഅമ്മ എന്നിവർ അഭിനയിക്കുന്ന ഈ സിനിമയുടെ ക്യാമറ പ്രദീപ്‌ നായരാണ്.
ശ്രീവർമ്മ പ്രൊഡക്ഷൻസ് ഒരുക്കുന്ന സെക്ഷൻ 306 ഐ പി സി യുടെ എഡിറ്റിംഗ് എം ശ്രീകാന്തു. പ്രൊഡക്ഷൻ നിർവഹണം ഷാജി ഒലവക്കോട്.

Leave a Reply