വന്യജീവി സങ്കേതം; തട്ടേക്കാട്, പമ്പാവാലി, എയ്ഞ്ചൽവാലി എന്നീ പ്രദേശങ്ങളെ ഒഴിവാക്കാൻ ശുപാർശ

0

തിരുവനന്തപുരം: തട്ടേക്കാട് പക്ഷിസങ്കേതം, പെരിയാർ കടുവാ സങ്കേതത്തിന്റെ പരിധിയിലുള്ള പമ്പാവാലി, എയ്ഞ്ചൽവാലി എന്നീ പ്രദേശങ്ങളിലെ ജനവാസമേഖലകളെ അതതു വന്യജീവി സങ്കേതങ്ങളുടെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിന് ദേശീയ വനം വന്യജീവി ബോർഡിനോട് ശുപാർശ ചെയ്യാൻ സംസ്ഥാന വനം വന്യജീവി ബോർഡ് യോഗം തീരുമാനിച്ചു. എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷി സങ്കേതം 1983ലും ഇടുക്കി ജില്ലയിലെ പെരിയാർ കടുവാ സങ്കേതം 1978ലും ആണ് രൂപീകൃതമായത്.

Leave a Reply