അലക്കുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണു; പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

0

കൽപ്പറ്റ: പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ മുങ്ങി മരിച്ചു. വയനാട് പുൽപ്പള്ളി പ്രിയദർശിനി കോളനിയിലെ ആദിത്യയാണ് മരിച്ചത്. ചേകാടി പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. അലക്കുന്നതിനിടെ പുഴയിലേക്ക് കാൽവഴുതി വീണെന്നാണ് വിവരം. പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദിത്യ.

ചേകാടി പമ്പ്ഹൗസിനടുത്ത് ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. കുടുംബാംഗങ്ങളോടൊപ്പം അലക്കുന്നതിനായി ചേകാടി പുഴയിൽ പോയതായിരുന്നു. തമിഴ്‌നാട്ടുകാരായ സുമേഷ്-ശാന്തി ദമ്പതികളുടെ മകളാണ്. പുൽപള്ളി വിജയ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ: ദുഃഖനേഷ്, അഖിലേഷ്.

Leave a Reply