‘സം​ഗീതജ്ഞാനം അറിയിക്കാൻ സ്വന്തമായി ആൽബം ഇറക്കും; വരികൾ, സം​ഗീതം,ആലാപനം എല്ലാം ഞാൻ തന്നെ’: ശ്രീനിവാസൻ 

0

”ജീവിതത്തിൽ ആദ്യമായാണ് ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിന് പങ്കെടുക്കുന്നത്. ഇതുവരെ തന്നെ ആരും ഇത്തരം പരിപാടികളിലേക്ക് ക്ഷണച്ചിട്ടില്ല”- നടൻ ശ്രീനിവാസൻ പറയുന്നു. ‘ലവ്‌ഫുള്ളി യുവേഴ്സ് വേദ’ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഒരു സംഗീതജ്ഞാനിയാണെന്ന കാര്യം മറ്റുള്ളവർക്ക് അറിയില്ലെന്നും അത് അറിയിക്കാൻ താൻ സ്വന്തമായൊരു ആൽബം ഉണ്ടാക്കാനിരിക്കുകയാണെന്നും ശ്രീനിവാസൻ തമാശയായി പറഞ്ഞു.

‘40 വർഷത്തിലേറെ വർഷമായി ഞാൻ സിനിമയിൽ വന്നിട്ട്. ഇന്നുവരെ ഇങ്ങനെ ഒരു ഓഡിയോ ലോഞ്ച് പരിപാടിയിൽ പങ്കെടുത്തിട്ടില്ല. എന്നെ ആരും വിളിച്ചിട്ടുമില്ല. ഞാൻ ഒരു സംഗീതജ്ഞാനി ആണെന്നുള്ള കാര്യം ആളുകൾക്ക് അറിയില്ല. അതുകൊണ്ടായിരിക്കും എന്നെ ആരും വിളിക്കാത്തത്.

എന്റെ സംഗീതബോധത്തെക്കുറിച്ച് മറ്റുള്ളവർക്ക് ബോധമുണ്ടാക്കി കൊടുക്കാൻ ഒരു ആൽബം ചെയ്യണമെന്ന് ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് നീണ്ടു പോവുകയാണ്. ഇനി അധികം വൈകിക്കുന്നില്ല. അടുത്ത ഒന്നു രണ്ടു മാസങ്ങൾക്കുള്ളിൽ ഞാൻ ആ ആൽബം പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. ഇരുപത്തിയഞ്ചോളം ഗാനങ്ങളുണ്ടാകും. അതെല്ലാം ഞാൻ തന്നെ എഴുതും, ഞാൻ തന്നെ സംഗീതം ചെയ്യും, ഞാൻ തന്നെ പാടും’ ശ്രീനിവാസൻ പറഞ്ഞു. നടന്റെ വാക്കുകൾ കയ്യടികളോടെയാണ് വേദിയിലും സദസ്സിലുമുള്ളവർ സ്വീകരിച്ചത്. 

Leave a Reply