കടുവാ ഭീതി മാറാതെ വയനാട്; മരിയനാട്ടെ കെ എഫ് ഡി സി കാപ്പിത്തോട്ടത്തിലും കടുവ

0

കൽപ്പറ്റ: വയനാട്ടിൽ കടുവാ ഭീതി ശക്തം. കടുവയുടെ മുന്നിൽപെട്ട യുവാവ് രക്ഷപ്പെട്ടത് ഓടി മരത്തിൽ കയറിയിട്ട്. വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) പരപ്പനങ്ങാടി സമരഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന പൂതാടി സ്വദേശി ബിനു(20) ബുധനാഴ്ച രാത്രി സമരഭൂമിയിലെ കുടിലിലേക്കു പോകുന്നതിനിടെയാണ് കടുവയുടെ മുന്നിൽ പെട്ടത്.

മരിയനാട് റോഡിലൂടെ നടന്നുവരികയായിരുന്നു ബിനു. ഭയന്നോടിയ ബിനു തൊട്ടടുത്തു കണ്ട മരത്തിൽ പാഞ്ഞുകയറുകയായിരുന്നു. മരത്തിലിരുന്ന് അലറിവിളിച്ച ബിനുവിനെ സമരഭൂമിയിലെ താമസക്കാരെത്തിയാണ് രക്ഷിച്ച് കുടിലിലെത്തിച്ചത്. മരിയനാട്ടെ കെഎഫ്ഡിസി കാപ്പിത്തോട്ടം കയ്യേറി 500ൽ അധികം കുടുംബങ്ങൾ മാസങ്ങളായി താമസിക്കുന്നുണ്ട്.

വനത്താൽ ചുറ്റപ്പെട്ട ഇവിടെ രണ്ടാഴ്ചയായി കടുവയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഒരു സുരക്ഷയുമില്ലാത്ത കുടിലുകളിലാണ് നൂറുകണക്കിനാളുകൾ കഴിയുന്നത്.

Leave a Reply