അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി; പാക് യുവതിയെ വിവാഹം ചെയ്തത് കറാച്ചിൽ ഒളിവ് ജീവിതം നയിക്കുന്നതിനിടെ

0

അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി. ഒരു പാക് യുവതിയെ വിവാഹം കഴിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മുംബൈ സ്‌ഫോടനക്കേസിൽ ഉൾപ്പടെ പങ്കുള്ള ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലും ഭീകരനുമായ ദാവൂദ് നിലവിൽ പാകിസ്ഥാനിലെ കറാച്ചിയിൽ ഒളിവിൽ കഴിയുകയാണ്.

പാകിസ്ഥാനിലെ പത്താൻ കുടുംബത്തിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ദാവൂദിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയാണ് ദാവൂദ് വീണ്ടും വിവാഹം ചെയ്തത്. ദാവൂദിനെ കുറിച്ചുള്ള ഈ വിവരങ്ങൾ എൻ ഐ എയ്ക്കാണ് ലഭിച്ചത്.

ദാവൂദ് ഇബ്രാഹിം പാകിസ്ഥാനി യുവതിയെ വിവാഹം കഴിച്ചതായി സഹോദരി ഹസീന പാർക്കറിന്റെ മകനാണ് എൻഐഎയോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ സെപ്തംബറിലാണ് ഈ വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. ഹസീന പാർക്കറിന്റെ മകൻ അലി ഷായുടെ മൊഴി പ്രകാരം അധോലോക നായകൻ തന്റെ ആദ്യ ഭാര്യ മെഹ്ജബീൻ ഷെയ്ഖിനെ ഇതുവരെ വിവാഹമോചനം ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Leave a Reply